പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളും പ്രതിഷേധങ്ങളും മറ്റും ഭയപ്പെടുത്തുന്നുവെന്ന് അയ്യപ്പ വിശ്വാസികള്‍. സംഘര്‍ഷങ്ങളില്‍ ആശങ്ക ഉയരുന്നതിനാല്‍ പ്രതിഷേധത്തിനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍പോലും അക്രമത്തെ അനുകൂലിക്കുന്നില്ല എന്നതാണ് വാസ്തവം.
ആചാര സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ഈ സംഘര്‍ഷങ്ങള്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത് എന്ന് ഭക്തര്‍ പറയുന്നു. ഇതര സംസസ്ഥാനത്ത് നിന്നെത്തിയ അയ്യപ്പഭക്തര്‍ അടക്കം പലര്‍ക്കും സംഘര്‍ഷക്കാരുടെ പരിശോധനകള്‍ക്കടക്കം ഇരയാകേണ്ടിവന്നു. കൂട്ടത്തില്‍ സ്ത്രീകളുണ്ടെങ്കില്‍ വയസ്സ് അടക്കം ബോധ്യപ്പെടുത്തേണ്ട സാഹചര്യം ശബരിമലയില്‍ വര്‍ഷങ്ങളായി എത്തുന്ന ഇവര്‍ക്ക് ആദ്യ അനുഭവമാണ്.
കുട്ടികളടക്കമുള്ളവര്‍ സംഘര്‍ഷങ്ങള്‍ കണ്ട് ഭയന്നുപോയെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. പ്രശനസാധ്യത കണക്കിലെടുത്ത് ശബരിമലയിലെത്തുന്നവരുടെ ഭക്തരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. സന്നിധാനത്ത് ലക്ഷങ്ങള്‍ പാട്ടം നല്കി കച്ചവട സ്ഥാപനങ്ങള്‍ നടത്താനെത്തിയവക്കും ഇത് വലിയ തരിച്ചടിയി. അചാര സംരക്ഷണത്തിന്റെ പേരിലുള്ള ഈ സംഘര്‍ഷം ശബരിമലയുടെ പെരുമയ്ക്ക് വലിയ കളങ്കമാകുമെന്നാണ് ഭക്തര്‍ പറയുന്നത്.