ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ചെറുത്തോണിയിലെ ഷട്ടറുകള്‍ ഇന്ന് തുറക്കും. വൈകുന്നേരം നാലു മണിക്കാണ് ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കുന്നത്. സെക്കന്‍ഡില്‍ 50 ഘടനയടി മീറ്റര്‍ വീതം വെള്ളം തുറന്ന് വിടാനാണ് തീരുമാനം.
അതേസമയം, കോഴിക്കോട് കക്കയം അണക്കെട്ടും പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറക്കും.