കോവളം: സ്വകാര്യ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂര്‍ പനങ്ങോട് ഷാര്‍ഗി ഭവനില്‍ വി ജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഹോട്ടലിലെ ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.