തൃശ്ശൂര്‍: കുന്ദംകുളം- കോഴിക്കോട് റോഡില്‍ രാത്രി മദ്യപിച്ച് കിടന്നിരുന്ന ആളുടെ തലയിലൂടെ ലോറി കയറി 40കാരന് മരിച്ചു. സുഭാഷ് എന്നയാളാണ് മരിച്ചത്. അകത്തിയൂര്‍ സ്വദേശിയാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പേരാമംഗലം സെന്ററില്‍ രാവിലെ ആറുമണിയോടെ ഒരു വയോധികയും ലോറി ഇടിച്ച് മരണപ്പെട്ടിരുന്നു. മേരി(65) വയസ്സ് ആണ് മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.