ഇടുക്കി: പൊന്മുടി അണക്കെട്ടില്‍ നിന്നും രാവിലെ 10 മണി മുതല്‍ കൂടുതല്‍ വെള്ളം തുറന്നു വിടും. നിലവില്‍ 11 ഘനമീറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. ഇത് 45 ഘനമീറ്റര്‍ ആയാണ് വര്‍ധിപ്പിക്കുക.
പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.