സേലം: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്.
ബംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്സില് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന ഒരു ആണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന്റെ കൂടെയുള്ളവരൈ കണ്ടെത്തിയിട്ടില്ല.
അപകടത്തില്‍ പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.