കോയമ്പത്തൂര്‍: വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കോയമ്പത്തൂരില്‍ തൊണ്ടമാത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ ആദര്‍ശ്, രവി, നന്ദന്, എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് മറിയുകയായിരുന്നു. കാര്‍ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ കിണറിലേക്ക് മറിഞ്ഞാണ് അപകടം.
also read: തൃശൂരിനെ നടുക്കി വീണ്ടും മിന്നല്‍ ചുഴലി, വന്‍ നാശനഷ്ടം
കോയമ്പത്തൂര്‍ ശിരുവാണി റോഡിലെ സെലിബ്രിറ്റി ക്ലബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കിണിറ്റിലേക്ക് മറിയുകയായിരുന്നു.
20 അടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് കാര്‍ മറിഞ്ഞത്. മൂന്നുപേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.