മുംബൈ: അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ലെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് ദാരുണ സംഭവം. അമിതമായി മദ്യപിച്ചെത്തിയ വിക്രം വിനായക് അത്താഴത്തിന് ബിരിയാണി തയാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ ആക്രമിക്കുകയായിരുന്നു.
ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ടയെ സംബന്ധിച്ച് ദുരൂഹത
അക്രമം കുടുംബാംഗങ്ങൾ തടയാൻ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.