മുന്വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചെന്ന സൂചന നല്കി വിവാദ വ്യവസായി ലളിത് മോഡി. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സുസ്മിതയ്ക്കൊപ്പമുളള ചിത്രവും ബയോയില്‍ നിന്ന് സുസ്മിതയുടെ പേരും ലളിത് നീക്കം ചെയ്തതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹംഉയര്ന്നത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സുസ്മിതയുമായി താന്‍ പ്രണയത്തിലാണ് എന്ന് ലളിത് മോദി വെളിപ്പെടുത്തിയത്. സുസ്മിതയുമൊത്തുളള ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച് ലളിത് മോദി എന്റെ നല്ല പാതി, പുതിയ തുടക്കം എന്നു കുറിച്ചു. ഞങ്ങള്‍ വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ച് കഴിയുകയാണെന്നും ലളിത് മോദി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
also read- ആലപ്പുഴ സ്വദേശി ഒമാനില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
വര്ഷങ്ങള്ക്ക്മുമ്ബ് സുസ്മിതയ്ക്കൊപ്പമെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. അഴിമതിക്കേസില്‍ രാജ്യം വിട്ട വ്യവസായിയാണ് ലളിത്. ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കളളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിനുപിന്നാലെയാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇപ്പോള്‍ ലണ്ടനിലാണ് താമസം.