ബംഗളൂരു: മലയാളി യുവാവിനെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി ചൊക്ലി മേക്കുന്ന് ചേറ്റുകുഴിയിൽ ചന്ദ്രന്റെയും ആനന്ദവല്ലിയുടെയും മകൻ അശ്വന്തിനെയാണ് എച്ച്.എസ്.ആർ. ലേഔട്ടിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസത്തോളമായി ബൊമ്മനഹള്ളിയിലെ സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു അശ്വന്ത്. സഹോദരി: പരേതയായ ആതിര. മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. ഓൾ ഇന്ത്യ കെ.എം.സി.സി. പ്രവർത്തകർ ആശുപത്രി നടപടികൾക്ക് നേതൃത്വം നൽകി.