ന്യൂഡല്‍ഹി: മേശയും കസേരയുമിട്ട് തിരക്കേറിയ റോഡിന്റെ നടുവില്‍ വെച്ച് മദ്യപിച്ച യൂട്യൂബ് ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ബോബി കതാരിയക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരുള്ളയാളാണ് ബോബി.
ഇയാള്‍ പരസ്യമായി മദ്യപിച്ചത് ഡെറാഡൂണിലെ റോഡിലിരുന്നാണ്. റോഡിനുനടുവില്‍ കസേരയിട്ട് ഇരുന്ന്, ടച്ചിങ്സും മദ്യവും വെക്കാനായി മേശയും വെച്ചാണ് ഇയാള്‍ മദ്യപിച്ചത്. പരസ്യമദ്യപാനം കാരണം ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടിരുന്നു.
റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഗാനവും പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കൂടാതെ വിമാനത്തിലിരുന്ന് പുകവലിക്കുകയും ചെയ്തയാളാണ് ബോബി കതാരിയ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
റോഡിലിരുന്ന് മദ്യപിച്ചതിന് ഐപിസി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കതാരിയക്കെതിരെ കേസെടുത്തതായി ഉത്തരാഖണ്ഡ് പൊലീസ് ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തു. വ