പാട്ന: ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ബിജെപി സഖ്യം വിട്ട് പുറത്ത് വരുന്ന നിതീഷ് കുമാറിന് ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ അദ്ദേഹം ഗവർണറെ കാണാൻ സമയം ചോദിച്ചിരുന്നു.
പിന്നീട് ഗവർണറെ കണ്ട് അൽപ്പസമയം മുൻപാണ് രാജിക്കത്ത് നൽകിയത്. രാജി വെച്ചെങ്കിലും വീണ്ടും നിതീഷ് തന്നെ ബിഹാർ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയേക്കും. നിതീഷിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അൽപ്പസമയത്തിനുള്ളിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ഗവർണർക്ക് കൈമാറും.
അടുത്ത 48 മണിക്കൂറിനുള്ളിൽ തന്നെ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നാണ് സൂചന.
also read- വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു, വ്യവസായിയായ യുവാവ് അറസ്റ്റില്‍
അതേസമയം, മഹാരാഷ്ട്രയിൽ അധികാരം പിടിച്ചെടുത്ത് മന്ത്രിസഭാവികസനം നടക്കുന്ന അതേദിവസം തന്നെയാണ് മറ്റൊരു സംസ്ഥാനത്ത് ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.