വഡോദര: പത്താം ക്ലാസ് വിദ്യാർഥിനിയെ ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. ട്യൂഷനെടുക്കുന്നതിനിടെ വിദ്യാർഥിനിയ്ക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വഡോദരയിലെ നിസാംപുര പ്രദേശത്താണ് ഇയാൾ ട്യൂഷൻ സെന്റർ നടത്തുന്നത്. ട്യൂഷൻ എടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ സമീപത്ത് ഇരിക്കാൻ ശ്രമിക്കുകയും മദ്യം കുടിക്കാൻ നിർബന്ധിക്കുകയായിരുന്നു. വിസമ്മതിച്ചതോടെ ഇയാൾ ബലമായി മദ്യം കുടിപ്പിച്ചു.
അമിതമായി മദ്യപിച്ച പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പിന്നീട് വിദ്യാർഥിനിയെ വീട്ടിൽ നിന്നിറക്കിവിട്ടു. രാത്രിയോടെ കുട്ടി അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ ബോധം വന്ന കുട്ടി സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ട്യൂഷൻ അധ്യാപകനായ പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ കേസെടക്കം രണ്ടു കേസുകളിലാണ് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.