ന്യൂഡൽഹി: രാജ്യത്ത് ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായി വെള്ളത്തിൽ പതാകയുയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യർത്ഥിച്ചിരുന്നു.
“हर घर तिरंगा”#HarGharTiranga
“आज़ादी का अमृत महोत्सव”#AzadiKaAmritMahotsav
As part of 75th years of India’s independence celebration, @IndiaCoastGuard performed underwater flag Demo at Sea. This initiative is to invoke the feeling of patriotism in the hearts of the people. pic.twitter.com/wAOADF2tfX
— Indian Coast Guard (@IndiaCoastGuard) July 29, 2022
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാകയുയർത്തിയത്. കടലിൽ നിന്നുള്ള ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയും ചെയ്തു.
മുക്കത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം; നാലുപേർക്ക് പരിക്ക്
ജനങ്ങളുടെ മനസ്സിൽ ദേശസ്നേഹം വളർത്തുക ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.