ഭോപ്പാൽ: വൈദ്യുതി ബില്ലിൽ കോടികൾ രേഖപ്പെടുത്തി നൽകിയത് കണ്ട് ബോധരഹിതനായി വീണ് കുടുംബനാഥൻ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 3,419 കോടി രൂപയുടെ വൈദ്യുതി ബില്ലാണ് ഈ കുടുംബത്തിന് ലഭിച്ചത്. ഗ്വാളിയോറിലെ ശിവ് വിഹാർ കോളനിയിലെ താമസക്കാരായ കുടുംബത്തിനാണ് ഞെട്ടിക്കുന്ന വൈദ്യുതി ബിൽ ലഭിച്ചത്.
വൈദ്യുതി ബിൽ കണ്ടതോടെ ദേഹാസ്വാസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശ് സർക്കാർ നിയന്ത്രണത്തിലുള്ള ഊർജ കമ്പനിയാണ് ബിൽ നൽകി കുടുംബത്തെ ഞെട്ടിച്ചത്. ജൂലായ് മാസത്തിലെ ഗാർഹിക വൈദ്യുതി ബില്ലായി 3,419 കോടി രൂപയുടെ ബിൽ ലഭിച്ചതോടെ പിതാവ് മോഹാലസ്യപ്പെട്ടുവെട്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മകനായ സഞ്ജീവ് കാങ്കനെയാണ് അറിയിച്ചത്.
also read- ഗുജറാത്തിലുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി; 10 പേർ കസ്റ്റഡിയിൽ
മധ്യപ്രദേശിലെ മധ്യക്ഷേത്ര വിദ്യുത് വിതരൺ കമ്പനി ജൂലായ് 20നാണ് ബിൽ നൽകിയത്. എന്നാൽ പിന്നീട് ഇത് തിരുത്തിയ കമ്പനി 1300 രൂപയുടെ പുതിയ ബിൽ കുടുംബത്തിന് നൽകി. ‘മാനുഷികമായ തെറ്റ്’ എന്നാണ് ഇതിന് കമ്പനി നൽകുന്ന വിശദീകരണം.