ഉടമ ചന്തയിൽ വിറ്റതിനു പിന്നാലെ മനുഷ്യരെ പോലെ ഏങ്ങിക്കരയുന്ന ആടിന്റെ വീഡിയോ ആണ് ഇന്ന് സോഷ്യൽമീഡിയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്.
Goat brought to be sold hugs owner, cries like human 💔😭 pic.twitter.com/k5LwYRKDqW
— Ramasubramanian V. Harikumar 💎 (@Ram_Vegan) July 15, 2022
സാധാരണയായി കരയുമ്പോൾ ആട് പുറപ്പെടുവിക്കുന്ന ശബ്ദത്തിന് പകരം കുഞ്ഞുങ്ങൾ കരയുന്നതിന് സമാനമായാണ് ആട് കരയുന്നത്. ഉടമയുടെ തോളിൽചാഞ്ഞ് കിടന്നാണ് ആടിന്റെ കരച്ചിൽ. കരച്ചിലിന്റെ ശക്തിയിൽ ശരീരം ഉലയുന്നുമുണ്ട്.
@Ram_Vegan എന്ന ഉപയോക്താവാണ് മനസ് നിറയ്ക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഇത് എവിടെ നടന്ന സംഭവമാണെന്ന് അദ്ദേഹം പറയുന്നില്ല. എന്നാൽ പെരുന്നാൾ സമയത്ത്, ഉടമ ആടിനെ വിൽക്കാൻ ചന്തയിൽ കൊണ്ടുവന്നപ്പോഴുള്ളതാണ് വീഡിയോയെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതേസമയം, ആടിന് പിന്നീട് എന്തുസംഭവിച്ചു എന്ന കാര്യം വ്യക്തമല്ല.