ഭോപാല്‍: ഭാര്യയെ കൊലപ്പെടുത്താന്‍ അന്പത്തിയൊന്നുകാരന് ക്വട്ടേഷന്‍ നല്‍കിയത് മരുമകള്‍ക്ക്. ഭര്‍തൃപിതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത മരുമകള്‍ അമ്മായിയമ്മയെ ഇരുമ്പുചട്ടി കൊണ്ട് അടിച്ചുവീഴ്ത്തിയശേഷം അരിവാള്‍ കൊണ്ട് കഴുത്തറുത്തു കൊന്നു.
മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് നടുക്കുന്ന സംഭവം. മറ്റൊരു വിവാഹം കഴിക്കാനാന്‍ വേണ്ടിയാണ് ഭാര്യ സരോജിനെ (50)നെ കൊല്ലാന്‍ വാല്മീകി കോള്‍ എന്നയാള്‍ മരുമകള്‍ കാഞ്ചന് കോളി (25)ന് ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ പ്രതികളായ വാല്മീകി കോള്‍, കാഞ്ചന് കോള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വാല്മീകി കോള്‍ സരോജിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. കാഞ്ചന് സരോജുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ വാല്മീകി കോള്‍ മരുമകളോട് ആവശ്യപ്പെടുകയായിരുന്നു.
4,000 രൂപ മുന്‍കൂര്‍ ആയി നല്കി. എല്ലാ മാസവും നിശ്ചിത തുക നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ജൂലൈ 12ന് വീട്ടില്‍ സരോജ തനിച്ചായ സമയത്ത് കാഞ്ചന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍തൃപിതാവ് നല്കിയ അരിവാള്‍ ഉപയോഗിച്ചാണ് കാഞ്ചന് ഭര്‍തൃമാതാവിന്റെ കഴുത്തറുത്തത്. കൊലപാതകം നടന്ന ദിവസം വാല്മീകി ബോധപൂര്‍വം സത്നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയി. കാഞ്ചന്റെ ഭര്‍ത്താവ് അന്നേദിവസം മീററ്റിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.