അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അധ്യാപകന് യാത്രയയപ്പ് നല്കുന്ന വേളയില്‍ ഹൃദയം തകര്‍ന്ന് കരയുന്ന വിദ്യാര്‍ഥികളാണ് വീഡിയോയിലുള്ളത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിഡിയോയാണത്. ചന്ദൗലി എന്ന സ്ഥലത്തെ റായിഗഡ് പ്രൈമറി സ്കൂളിലെ ശിവേന്ദ്ര സിങ് എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥികള്‍ കണ്ണുനീരോടെ യാത്രയയപ്പ് നല്‍കിയത്. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം അധ്യാപകന് സ്ഥലം മാറ്റം ലഭിച്ചതായിരുന്നു.
also read: ഇംപെക്സിന്റെ ബ്രാൻഡ് അംബാസഡറായി യുവതാരം കല്യാണി പ്രിയദർശൻ
അധ്യാപകന് യാത്രയയപ്പ് നല്കുന്ന ചടങ്ങില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുകയാണ്. ചില കുട്ടികള്‍ അദ്ദേഹത്തെ മുറുകെപ്പിടിച്ച് പോകാന്‍ അനുവദിക്കുന്നില്ല. കുട്ടികളുടെ വിഷമം കണ്ട് ചിരിച്ചുകൊണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശിവേന്ദ്ര സിങ് അവസാനം കരയുന്നുമുണ്ട്.
#Chandauli: School students cried in farewell ceremony after #teacher's #uttarpradesh #transfer pic.twitter.com/s3UC00kfl3
— DHIRAJ DUBEY (@Ddhirajk) July 15, 2022
‘
ഞങ്ങള്‍ മലയോരത്ത് പോയി ക്രിക്കറ്റ് കളിക്കുമായിരുന്നു. അവരെ ഈ ലോകം പരിചയപ്പെടുത്താന്‍ ഞാന്‍ പല വഴികളും ഉപയോഗിച്ചിരുന്നു. ഈ കുട്ടികളെ പിരിയുന്നതില്‍ അതീവ ദുഃഖമുണ്ട്.’- ശിവേന്ദ്ര സിങ് പറയുന്നു. ചടങ്ങില്‍ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ശിവേന്ദ്ര സിങ്ങിന് നിരവധി സമ്മാനങ്ങള്‍ നല്കി.