ചെന്നൈ: ക്ഷേത്രത്തിലെ പ്രിയപ്പെട്ട ആനയ്ക്ക് 12,000 രൂപയുടെ ചെരുപ്പ് സമ്മാനിച്ച് ഭക്തര്‍. 1500 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ തമിഴ്നാട്ടിലെ നെല്ലായപ്പാര്‍-ഗാന്ധിമതി അമ്മന്‍ ക്ഷേത്രത്തിലെ ഗാന്ധിമതി എന്ന ആനയ്ക്കാണ് ഭക്തര്‍ തുകല്‍ ചെരുപ്പ് സമ്മാനിച്ചത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ തലയാട്ടിക്കൊണ്ട് എന്നും ഗാന്ധിമതി ക്ഷേത്രമുറ്റത്ത് തന്നെ ഉണ്ടാവാറുണ്ട്. മെതിയടിയും അണിഞ്ഞാണ് അവളുടെ ഇപ്പോഴത്തെ നടപ്പ്. പതിമൂന്നാം വയസ്സിലാണ് അവള് ആദ്യമായി ക്ഷേത്രത്തില്‍ എത്തുന്നത്. ഇപ്പോള്‍ ഗാന്ധിമതിക്ക് 52 വയസ്സായി.
also read: ചികിത്സയും പരിചരണവും ലഭിക്കാതെ ഗര്‍ഭിണി മരിച്ച സംഭവം ഗൗരവമുള്ളത്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
ഇക്കാലമത്രയും അവള് ആളുകളോട് വളരെ സൗമ്യമായാണ് പെരുമാറിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് അവളെ വലിയ കാര്യമാണ്. അവള്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യവും ക്ഷേത്ര ഭരണസമിതി ഒരുക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ചികിത്സ നടത്തിയപ്പോഴാണ് അവള്‍ക്ക് ആവശ്യമായ 300 കിലോയില്‍ കവിഞ്ഞ് ഭാരമുണ്ടെന്ന് കണ്ടെത്തിയത്.
അങ്ങനെ നടത്തവും ഡയറ്റും ആരംഭിച്ചു. ഗാന്ധിമതിയെ ദിവസവും മൂന്ന് മണിക്കൂര്‍ നടത്താന്‍ കൊണ്ടുപോകും. ദിവസം അഞ്ചു കിലോമീറ്ററാണ് അവള് നടക്കുന്നത്. ഒരു കാരണവശാലും ഒരു ദിവസം പോലും അവള് നടത്തം മുടക്കാറില്ല. എന്നാല്‍, ഇപ്പോള്‍ പലയിടത്തും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
റോഡില്‍ കുറെ കല്ലും ആണിയും ഒക്കെ അവിടവിടെയായി ചിതറി കിടക്കുന്നു. ഈ സാഹചര്യത്തില്‍, റോഡിലൂടെ നടക്കുമ്പോള്‍ കാലില്‍ ഒന്നും തറക്കാതിരിക്കാനാണ് ഭക്തര്‍ അവള്‍ക്ക് ഈ ചെരുപ്പുകള്‍ സമ്മാനിച്ചിരിക്കുന്നത്.