ലഖ്നൗ: വെയിലേറ്റ് പൊള്ളിക്കിടക്കുന്ന റോഡിലൂടെ നഗ്നപാദനായി നീങ്ങിയ സെക്കിൾ റിക്ഷാക്കാരന് പുത്തൻ ചെരിപ്പ് സമ്മാനിച്ച പോലീസ് കോൺസ്റ്റബിൾ ആണ് സൈബർ ലോകത്തെ താരം. ഉത്തർപ്രദേശിലെ ലഖ്നൗവിൽ നിന്നാണ് മനസ് നിറയ്ക്കുന്ന ഈ കാഴ്ച.
റാന്നിയിൽ സ്കോർപിയോ സുരക്ഷാവേലിയിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു
പോലീസുകാരന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. യു.പി. പോലീസ് സേനാംഗമായ ശിവാംഗ് ശേഖർ ഗോസ്വാമിയാണ് വീഡിയോ പങ്കുവെച്ചത്. റോഡിലൂടെ റിക്ഷാക്കാരൻ നഗ്നപാദനായി നീങ്ങുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണാനാവുക.
बहुत ही सुन्दर, सराहनीय कार्य 💐💐
हम हमेशा आपके साथ हैं 💐💐 pic.twitter.com/Ev8dXLlPuM— शिवांग शेखर गोस्वामी 🇮🇳 (@upcopshivang) July 1, 2022
പോലീസുകാരൻ ഇദ്ദേഹത്തിന് പുതിയ ചെരിപ്പ് നൽകുന്നതും അത് അദ്ദേഹം ധരിക്കുന്നതും നന്ദി പറയുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധിയാളുകളാണ് പോലീസുകാരന്റെ നല്ല മനസിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.