ഉദയ്പുർ: രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽകടയുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ രംഗത്ത്. രാജസ്ഥാനിലെ ഉദയ്പൂരിൽ തയൽക്കാരൻ കനയ്യലാലിന്റെ കൊലപാതകത്തെ അപലപിച്ചാണ് താരത്തിന്റെ ട്വീറ്റ്. ‘നിങ്ങൾ ഏത് മതം പിന്തുടരുന്നു എന്നതല്ല, ഒരു നിരപരാധിയെ ദ്രോഹിക്കുന്നതുവഴി നിങ്ങൾ മുഴുവൻ മനുഷ്യരാശിയെയും ദ്രോഹിക്കുന്നു’- എന്നാണ് ഇർഫാൻ ട്വീറ്റ് ചെയ്തത്.
ഇർഫാൻ പത്താൻ തന്റെ ട്വീറ്റിൽ ഒരു മതത്തിൻറെയോ സമുദായത്തിന്റെയോ പേര് പറഞ്ഞിട്ടില്ല. അതിനാൽ തന്നെ അക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടട്് ചിലർ രംഗത്തെത്തിയിട്ടുണ്ട്. മതത്തിൻറെ പേര് എടുത്തുകാട്ടി വിമർശിക്കാൻ ധൈര്യം കാണിക്കണമെന്ന് ചിലർ ഉപദേശിക്കുന്നു.
ചൊവ്വാഴ്ചയാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. തിരക്കേറിയ മാർക്കറ്റിലെ തയ്യൽക്കാരനാണ് ഉച്ചയോടെ അതിക്രൂരമായി കൊല്ലപ്പെട്ടത്. മുഹമ്മദ് നബിയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശമാണ് കൊലപാതകത്തിന് വഴിതെളിച്ചതെന്നാണ് വിവരം.
also read- ‘വേണ്ടത്ര തെളിവുകള്‍ ഇല്ലാതെ ശിക്ഷിച്ചു’; ഹൈക്കോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍
കൊലനടത്തിയ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. കേസന്വേഷണം നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എൻഐഎ ഏറ്റെടുത്തിരിക്കുകയാണ്.