ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതികമ്പി പൊട്ടിവീണ് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികള്‍ പൊട്ടി വീണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത്. പോസ്റ്റില്‍ വണ്ടി ഇടിച്ച ഉടന്‍ ഡ്രൈവര്‍ ചാടി പുറത്തിറങ്ങി.
also read : ഭക്തസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വൈദികന്, പരാതി
എന്നാല്‍ യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. അതിനു മുമ്പ് തീ പിടിക്കുകയായിരുന്നുവെന്ന് തടിമാരി എസ്.ഐ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.