രണ്ട് കാമുകിമാരെ ഒന്നിച്ച് വിവാഹം ചെയ്ത് യുവാവ്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ടു പേരെയും ഉപേക്ഷിക്കാന്‍ വയ്യാത്തതിനാലാണ് ഒരേ വേദിയില്‍ വെച്ച് രണ്ട് കാമുകിമാരെയും സന്ദീപ് ഒറോണി എന്ന യുവാവ് വിവാഹം കഴിച്ചത്.
രണ്ടുയുവതികളുടെയും സമ്മതത്തോടു കൂടിയാണ് വിവാഹം. കുസും ലക്ര, സ്വാതി കുമാരി എന്നീ രണ്ടുപെണ്‍കുട്ടികളും സന്ദീപിനെ സ്നേഹിക്കുന്നുവെന്ന് അറിയിച്ച് രംഗത്ത് വന്നതോടെയാണ് ഗ്രാമവാസികള്‍ വിവരം അറിയുന്നത്. സന്ദീപും കുസുമും മൂന്ന് വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണ്.
ഇരുവര്‍ക്കും ഒരു കുട്ടിയും ഉണ്ട്. ഇതിനു ശേഷം ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയിരുന്നു. ഇവിടെ വച്ചാണ് ജോലിക്ക് വന്ന സ്വാതി കുമാരിയെ സന്ദീപ് പരിചയപ്പെടുന്നത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷവും ഇരുവരും ഈ ബന്ധം തുടര്‍ന്നു.
ഒടുവില്‍ വീട്ടുകാരും നാട്ടുകാരും ഇവരുടെ ബന്ധം അറിഞ്ഞ് എതിര്‍ത്തു തുടങ്ങി. എന്നാല്‍ രണ്ട് യുവതികളെയും ഉപേക്ഷിക്കാന്‍ സന്ദീപ് തയ്യാറിയില്ല. നിരവധി വഴക്കുകള്‍ക്ക് ശേഷം, ഗ്രാമവാസികള്‍ ഒരു പഞ്ചായത്ത് വിളിക്കുകയും സന്ദീപ് രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.