വെള്ളാങ്ങല്ലൂര്‍: വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. പുത്തന്‍ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറ്റനെല്ലൂര്‍ മണ്ണാറമൂലയില് ചെരുപറമ്പില്‍ വീട്ടില്‍ സജീവ് ആണ് മരിച്ചത്.
നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് സജീവ് കുഴഞ്ഞുവീണത്. സജീവ് പിന്നിലേക്കു മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു.
also read: ബസ്സില്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് യുവതി, തുണയായെത്തി ജീവനക്കാര്‍, കൈയ്യടി
വെള്ളാങ്ങല്ലൂരിലെ ജിംനേഷ്യത്തില്‍ വെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സജീവിനെ ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.