റോഡിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ നേരെ ചാടി വീണ് പുള്ളിപ്പുലി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. സൈക്കിളും യുവാവും നിലത്ത് വീണതോടെ ഭയന്നുപോയ പുലി അതേ വേഗത്തില്‍ കാട്ടിലേക്ക് തന്നെ ഓടിപ്പോയി.
വീഡിയോ കണ്ട് കാഴ്ചക്കാര്‍ അമ്പരന്നിരിക്കുകയാണ്. സംഭവിച്ചത് എന്താണെന്ന് മനസിലാകാതെ നില്ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. അസമിലെ കാസിരംഗയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. റോഡില്‍ മറ്റ് വാഹനങ്ങളും ജനങ്ങളും പോകുമ്പോഴാണ് ഇത്തരത്തില്‍ പുള്ളിപ്പുലി സൈക്കിള്‍ യാത്രക്കാരന് നേരെ ചാടി വീണത്.
also read: ജോലി കഴിഞ്ഞ് മടങ്ങവെ കാറപകടം, മലയാളി ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ദാരുണാന്ത്യം
തലനാരിഴയ്ക്കാണ് യുവാവ് പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. പുലി പോയ ശേഷം യുവാവ് യുടേണ്‍ അടിച്ച് തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
That cyclist not able to believe on his luck !! @Independent pic.twitter.com/WVbDCMEpX6
— Parveen Kaswan, IFS (@ParveenKaswan) June 15, 2022