പാറ്റ്ന: സ്പൈഡർമാനേപ്പോലെ ഓവർ ബ്രിഡ്ജിന് മുകളിൽ തൂങ്ങിക്കിടന്ന് ഓടുന്ന ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്.
Be Alert and stay Safe from these types of Incident.
Watch how in a blink of an eye a man looses his mobile phone due to lack of his Senses. this Live video was shot from a train at Begusarai in Bihar.pic.twitter.com/WfWX93t8GA
— Dalbir Singh (@DalbirSingh8765) June 9, 2022
ട്രെയിനിൽ വാതിലിനടത്തിരുന്ന യാത്ര ചെയ്യുന്ന യുവാക്കളിലൊരാളുടെ ഫോൺ ആണ് പാലത്തിന്റെ തൂണിൽ തൂങ്ങിക്കിടന്ന കള്ളൻ തട്ടിപ്പറിച്ച് എടുത്തത്. മറ്റൊരാൾ പുറകിൽ നിന്നും വീഡിയോ എടുക്കുന്നുണ്ടായിരുന്നു. പെട്ടന്ന് കയ്യിലുള്ള ഫോൺ കള്ളൻ തട്ടിപ്പറിച്ചു.
സ്പീഡിൽ പായുന്ന ട്രെയിനിന് പുറത്തുനിന്ന് അകത്തുള്ളയാളുടെ ഫോൺ തട്ടിയെടുത്ത വിരുധൻ അസാമാന്യനാണെന്നാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്. ബിഹാറിലെ ബെഗുസരായിയിലാണ് ഇത്തരമൊരു മോഷണം നടന്നിരിക്കുന്നത്.