കൽപ്പറ്റ: വയനാട് തൃശിലേരിയിൽ മിണ്ടാപ്രാണികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾ ആണ് സാമൂഹിക വിരുദ്ധരുടെ ഇരയായത്.
കോളിമൂല കുനിയിൽ കുന്ന് പ്രമോദിന്റെ ഗർഭിണിയായ പശുവിനേയും, കിടാവിനേയുമാണ് അജ്ഞാതൻ ആക്രമിച്ചത്. ആയുധം കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച രീതിയിൽ ആഴത്തിലുള്ള മുറിവുകളാണ് പശുക്കളുടെ ദേഹത്തുള്ളത്.
തിരുനെല്ലി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി പ്രാഥമിക പരിശോധന നടത്തി. അന്വേഷണം നടത്തി വരികയാണ്.