അടിമാലി : അടിമാലിയിൽ കാമുകനുമായി പിണങ്ങി ആത്മഹത്യ ചെയ്യാൻ മലമുകളിൽ കയറിയ യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി പോലീസ്. എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയെ ആത്മഹത്യയിൽ നിന്ന് പോലീസ് പിന്തിരിപ്പിച്ച് താഴെ ഇറക്കിയത്.
നാദാപുരത്ത് കോളേജ് വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈഞരമ്പ് മുറിച്ച് ആത്മഹത്യശ്രമം
കാമുകനുമായി പിണങ്ങിയ യുവതി പുലർച്ചെ 2 മണിയോടെയാണ് വീട് വിട്ട് ഇറങ്ങിയത്. തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ തിരച്ചിലിലാണ് യുവതി മലമുകളിലേക്ക് കയറിയത് അറിഞ്ഞത്.
സംഭവം അറിഞ്ഞെത്തിയ ബന്ധുക്കൾ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്നാണ് അടിമാലി പോലീസ് സ്ഥലത്തെത്തിയത്. എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്ന പോലീസ് വാഗ്ദാനത്തിലാണ് യുവതിയെ കൊക്കയുടെ സമീപത്തുനിന്ന് മാറ്റിയത്.