നെഞ്ചില്‍ ചേര്‍ത്തുപിടിച്ച കുട്ടിക്കുരങ്ങുമായി ക്ലിനിക്കിലെത്തി ഒരു കുരങ്ങ. ബിഹാറിലെ ഒരു ക്ലിനിക്കിലാണ് കൗതുകം നിറഞ്ഞ സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞാണ് കുട്ടിക്കുരങ്ങനെയുമെടുത്ത് കുരങ്ങ് ക്ലിനിക്കിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഹാറിലെ സാസാരാമിലുള്ള ഷാജ്മയിലാണ് സംഭവം നടന്നത്. ക്ലിനിക്കിലെത്തിയ ഉടന്‍തന്നെ കുരങ്ങ് രോഗികളെ പരിചരിക്കുന്ന ബെഡില്‍ ഇരിപ്പുറപ്പിച്ചു. കുരങ്ങനെ കണ്ട് ഡോക്ടര്‍ അഹമ്മദ് ആദ്യം ഭയന്നു, എന്നാല്‍ സൂക്ഷിച്ചു നോക്കിയപ്പോഴാണ് കുരങ്ങന്റെ ശരീരത്തിലെ മുറിവ് കണ്ടത്.
കുരങ്ങിനെ വ്യക്തമായി പരിശോധിച്ച ശേഷം ഡോക്ടര്‍ മുറിവുണങ്ങാനുള്ള കുത്തിവയ്പ് നല്കി. അതിനുശേഷം കുരങ്ങന്റെ മുഖത്തെ മുറിവുകളില്‍ മരുന്നുവച്ചു. ഈ സമയമത്രയും കുരങ്ങ് ക്ഷമയോടെ ഇരിക്കുന്നത് ദൃശ്യത്തില്‍ കാണാം. മുറിവ് വൃത്തിയാക്കി മരുന്നുവച്ച ശേഷം കുരങ്ങും കുട്ടിയും അവിടെ വിശ്രമിച്ചു. പിന്നീട് കുരങ്ങും കുഞ്ഞു കൂടി അവയുടെ വാസസ്ഥലത്തേക്ക് മടങ്ങിയത്.
बिहार के सासाराम में आज एक बंदर अपने घायल बच्चे को लेकर एक डॉक्टर के क्लिनिक में पहुँच गया और इलाज कराने के बाद वहाँ से निकला @ndtvindia @Anurag_Dwary pic.twitter.com/kI7LIpvQw5
— manish (@manishndtv) June 8, 2022