പാറ്റ്ന: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ തെരുവിലിറങ്ങി ഭിക്ഷയാചിക്കുന്ന വൃദ്ധ ദമ്പതികള്‍ നൊമ്പരക്കാഴ്ചയാവുന്നു. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്.
പണം കണ്ടെത്താന്‍ മറ്റ് വഴികളില്ലാത്തതിനെ തുടന്നാണ് മാതാപിതാക്കള്‍ തെരുവിലിറങ്ങിയത്. ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്.
also read; കാലവര്‍ഷ കാറ്റ് ശക്തം, അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴ, ജാഗ്രത
മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന് 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ – മഹേഷ് പറയുന്നു.