തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ കനക്കും. അറബികടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാസ്ഥ വകുപ്പ് അറിയിച്ചു.
ജൂണ്‍ 10 മുതല്‍ 13 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം എവിടെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങ്ള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
നിലവില്‍ കേരളത്തില്‍ പലസ്ഥലങ്ങളിലും മഴ ലഭിക്കുന്നുണ്ട്. കാലവര്‍ഷം നേരത്തെയെത്തിയെങ്കിലും ശക്തമായിരുന്നില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്.