അസം:’ കംഗാരു ബാഗിലാക്കി’ കുഞ്ഞിനെയും കൊണ്ട് ജോലിക്കെത്തി പോലീസുകാരി കൈയ്യടി നേടുന്നു. അസം സ്വദേശിയായ സചിത റാണി റോയിയാണ് ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ജോലിക്കെത്തി സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുന്നു.
പ്രസവാവധി കഴിഞ്ഞതോടെ കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ ആരുമില്ലെന്നും മറ്റ് മാര്‍ഗമില്ലാത്തത് കൊണ്ട് സ്റ്റേഷനിലേക്ക് കൊണ്ടുവരികയാണെന്നും സചിത പറയുന്നു. ആളുകള്‍ അഭിനന്ദിക്കുമെങ്കിലും രാവിലെ മുതല്‍ കുഞ്ഞിനെ എടുത്ത് ജോലി ചെയ്യുന്നത് ഒട്ടും സുഖകരമല്ലെന്നും ഈ ഇരുപത്തിയേഴുകാരി പറയുന്നു.
also read: സ്കൂള്‍ വിട്ട് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു, എട്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം
കൃത്യസമയത്ത് ജോലി തീര്‍ത്ത് പോകാനും അത്യാവശ്യമുള്ളപ്പോള്‍ അല്‍പ്പം നേരത്തെ പോകാനുമെല്ലാം സഹപ്രവര്‍ത്തകര്‍ സഹായിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിആര്‍പിഎഫില്‍ ജവാനാണ് സചിതയുടെ ഭര്‍ത്താവ്.