കണ്ണൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ കണ്ണങ്കോടാണ് ദാരുണസംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫര്‍മി ഫാത്തിമയാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷമാണ് ഫര്‍മി കുഴഞ്ഞു വീണത്. തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു. അബ്ദുറസാഖിന്റെയും അഫ്സയുടേയും മകളാണ്.