കൊല്‍ക്കത്ത: ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതില്‍ അസൂയയും അപകര്‍ഷതാബോധവും മൂലം ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്. കൊല്‍ക്കത്തയിലാണ് നടുക്കുന്ന സംഭവം. രേണു ഖാത്തുന്‍ എന്ന യുവതിയുടെ കൈപ്പത്തിയാണ് ഭര്‍ത്താവ് ഷേര്‍ മുഹമ്മദ് വെട്ടിമാറ്റിയത്.
ബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് സംഭവം. ആരോഗ്യ വിഭാഗത്തിലെ നഴ്സ് ആയാണ് ഭാര്യ രേണു ഖാത്തുന്‍ ജോലി കിട്ടിയത്. നഴ്സിങ് പഠിച്ചശേഷം സമീപ നഗരമായ ദുര്‍ഗാപുരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശീലനത്തിലായിരുന്നു രേണുവെന്ന് നാട്ടുകാര്‍ പറയുന്നു.
വലയില്‍ കുടുങ്ങി പുഴുവരിച്ച് അന്നനാളം പുറത്ത്, ജീവനായി പിടഞ്ഞ പെരുമ്പാമ്പിന് രക്ഷകനായി യുവാവ്
അടുത്തിടെ സര്‍ക്കാരില്‍ ജോലി ലഭിക്കുകയും ചെയ്തു. ഇതാവാം ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. ഷേര്‍ മുഹമ്മദിന് ജോലിയില്ല. സര്‍ക്കാര്‍ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാള്‍ ഭയന്നിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു.
ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിക്കു പോകാന്‍തന്നെയായിരുന്നു രേണുവിന്റെ തീരുമാനം. തുടര്‍ന്നാണ് ആക്രമണം. രേണുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയശേഷം ഭര്‍ത്താവ് ഷേര്‍ മുഹമ്മദ് അവരെ ആശുപത്രിയില്‍ എത്തിച്ചശേഷം മുങ്ങുകയും ചെയ്തു.
രേണുവിനെ ഷേര്‍ മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെട്ടിമാറ്റിയ കൈപ്പത്തി കൂടെ കൊണ്ടുപോയില്ല. ഡോക്ടര്‍മാര്‍ക്ക് ഒരു തരത്തിലും ആ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ അവസരം കൊടുക്കാതിരിക്കാനായിരുന്നു ഈ നീക്കം.