ആലപ്പുഴ: വലയില്‍ കുടുങ്ങി പുഴുവരിച്ച് ജീവനായി പിടഞ്ഞ പെരുമ്പാമ്പിനെ രക്ഷിച്ച് യുവാവ്. വനം വകുപ്പിന്റെ സ്നേക് റിസ്ക്യുവര് (സര്‍പ്പ ടീം) കളര്‍കോട് തൂക്കുകുളം അരുണ്‍ സി. മോഹനാണ് പെരുമ്പാമ്പിന്റെ രക്ഷകനായത്. വീട്ടില്‍ കൊണ്ടു വന്ന് ഡോക്ടര്‍മാരുടെ സഹായത്തോടെ പരിചരിച്ചാണ് യുവാവ് പാമ്പിനെ സുഖപ്പെടുത്തിയത്.
തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മാര്‍ച്ച് 22ന് എടത്വയില്‍ നിന്നാണ് അരുണിന് പാമ്പിനെ കിട്ടിയത്. നേരെ അമ്പലപ്പുഴ തെക്ക് വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. തുടര്‍ന്ന് നങ്ങ്യാര്‍കുളങ്ങരയിലെ ഡോ.എസ്.അശ്വതിയുടെ ഉടമസ്ഥതയിലെ ആശുപത്രിയിലായിരുന്നു ചികിത്സ.
അന്നനാളം പുറത്തു കാണുന്ന വിധത്തിലായിരുന്നു മുറിവിന്റെ ആഴം. ആന്റിബയോട്ടിക് കുത്തിവയ്പുകള്‍, ഡ്രിപ്പ് എന്നിവ മുടങ്ങാതെ നല്‍കുന്നതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ കളര്‍കോട് നിന്നു നങ്ങ്യാര്‍കുളങ്ങരയിലെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതും അരുണ്‍ മുടക്കിയില്ല.
മുറിവില്‍ തുന്നലുമിട്ടു. ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.റാന്നിയില്‍ നിന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളെത്തി പാമ്പിനെ കൊണ്ടു പോയി. മെഡിക്കല്‍ സെയില്‍സ് പ്രതിനിധി കൂടിയാണ് അരുണ്‍ . ഇതിനോടകം 70 പാമ്പുകളെ പിടികൂടി വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.