കോട്ടയം: വിറ്റുപോകാതെ കൈയ്യിലുണ്ടായിരുന്ന ടിക്കറ്റിന് ഒന്നാം സമ്മാനമടിച്ചതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് പൂഞ്ഞാര്‍ സ്വദേശി ചന്ദ്രന്. ലിപ്പണിക്കാരനായിരുന്ന ചന്ദ്രന് തോളെല്ലിന് സുഖമില്ലാതായതോടെയാണ് കുടുംബം പുലര്‍ത്താന്‍ ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. കഷ്ടപ്പാടുകളെല്ലാം മാറാന്‍ ഇപ്പോള്‍ ഭാഗ്യദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തിലാണ് ചന്ദ്രന്.
നിര്‍മല്‍ ലോട്ടറിയുടെ എന്‍എന്‍ 227146 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. പാലായിലും പരിസര പ്രദേശത്തുമാണ് സ്ഥിരമായി ചന്ദ്രന് ലോട്ടറി വില്‍ക്കുന്നത്. ശാരീരിക ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് കുറച്ച് ടിക്കറ്റുകള്‍ വില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി.
നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ തന്റെ കൈയില്‍ വന്ന ടിക്കറ്റുകളിനൊന്നിലായിരുന്നു ഭാഗ്യം വന്ന് ചേര്‍ന്നതെന്ന് ചന്ദ്രന് അറിഞ്ഞു. തുടര്‍ന്ന് വിജയിയെ കുറേ തിരഞ്ഞു. ഇതിനിടയിലാണ് വീട്ടില്‍ കുറച്ച് ടിക്കറ്റ് വച്ച കാര്യം ഓര്‍ത്തത്. വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ സമ്മാനാര്‍ഹമായി ടിക്കറ്റ് കണ്ടെത്തുകയായിരുന്നു.
പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ എം.ജെ.പ്രശാന്തിന്റെ ഭഗവതി ലക്കി സെന്ററില്‍ നിന്നാണു ചന്ദ്രന് എടുക്കുന്നത്. ഇനി സ്വന്തമായി സ്ഥലം വാങ്ങി വീടുവയ്ക്കണമെന്നാണ് ചന്ദ്രന്റെ ആഗ്രഹം. ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ പാലാ ശാഖയില്‍ ഏല്പിച്ചു.