തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ കനക്കും. ഇന്ന് മുതല്‍ 10 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
also read: വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്ന് ആസ്വദിച്ച് ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസമന്ത്രി
കേരള-കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 10 വരെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കടലില്‍ പോകാന്‍ പാടില്ല.