ഡാന്‍സ് ചെയ്യുന്നതിനിടെ മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.പ്രതീക് ദുവ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അതേസമയം, മരിച്ചയാള്‍ ആരാണെന്നുള്ള വിവരം വ്യക്തമല്ല.
ഒരു ഹിന്ദി ഗാനത്തിന് ചുറുചുറുക്കോടെ ഡാന്‍സ് ചെയ്യവെയാണ് മധ്യവയസ്കന് പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചത്. രണ്ട് സ്ത്രീകളും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്. പാട്ടിലെ ഓരോ വരികളും പൂര്‍ണമായും ആസ്വദിച്ചുകൊണ്ടായിരുന്നു അദ്ദേഹം ചുവടുവെച്ചുകൊണ്ടിരുന്നത്.
also read: ആറുമാസത്തേക്ക് ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ എംവിഡി; സാവകാശം ചോദിച്ച് താരം
പെട്ടെന്ന് അയാള്‍ ഡാന്‍സ് നിര്‍ത്തി അവിടെ ഇരുന്നു. കുറച്ച് നേരം വിശ്രമിക്കുകയായിരിക്കും എന്നാണ് മറ്റ് രണ്ട് പേരും കരുതിയത്. എന്നാല്‍ അവരെ ഞെട്ടിച്ചുകൊണ്ട് അയാള്‍ സ്റ്റേജില്‍ കുഴഞ്ഞുവീണു.
എല്ലാ സ്ത്രീകളും അയാളുടെ അടുത്തേക്ക് ഓടി വരുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതായിരിക്കാം എന്നാല്‍ വീഡിയോ കാണുന്നവരില്‍ പലരുടെയും നിഗമനം.