ബംഗളൂരു: കന്നഡ നടി ചേതന രാജ് അന്തരിച്ചു. കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ബംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ചേതന രാജ് എന്ന നടി മരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടിയുടെ മാതാപിതാക്കള്‍ പരാതി നല്കി.
ഈ മാസം ആദ്യമാണ് നടി കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക വിധേയ ആകുന്നത്. രാജാജിഗറിലുള്ള ഷെട്ടീസ് കോസ്മറ്റിക് ക്ലിനിക്കില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞതോടെ ചേതനയുടെ ശ്വാസകോശത്തില്‍ ഫ്ലൂയിഡ് നിറയാന്‍ തുടങ്ങി.
ഇതേത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി. മരണം സംഭവിച്ചു. 45 മിനിട്ടോളം ഡോക്ടര്‍മാര്‍ സിപിആര്‍ നല്കി ജീവന് തിരികെപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ ചേതനയുടെ മാതാപിതാക്കള്‍ കൊഴുപ്പ് നീക്കം ചെയ്ത ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി.
ഡോക്ടറിനെതിരെ കേസ് എടുത്തു. സീരിയലുകളിലൂടെ പ്രശസ്തയാണ് ചേതന. സാന്‍ഡല്‍വുഡ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.