ലഖ്നൗ: ഉത്തർപ്രദേശിലെ ബാലിയയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ഉന്തുവണ്ടിയിൽ. രോഗിയെ ആംബുലൻസിൽ എത്തിക്കാനാണ് ബന്ധുക്കൾ ശ്രമിച്ചത്. എന്നാൽ ആംബുലൻസിൽ പെട്രോളില്ലെന്നും അതിനാൽ രോഗിയെ കൊണ്ട് പോകാൻ കഴിയില്ലെന്നും ഡ്രൈവർ പറഞ്ഞതോടെയാണ് രോഗിയെ ഉന്തുവണ്ടിയിൽ എത്തിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
ഇടുക്കിയിൽ പീഡനത്തിനിരയായ എട്ടുവയസുകാരി മുങ്ങി മരിച്ചു; അസ്വഭാവികത ഇല്ലെന്ന് പോലീസ്
ബനാറസിൽ മററ്റൊരു രോഗിയുമായി പോയ ശേഷമാണ് ആംബുലൻസ് മടങ്ങി വന്നത്. അതുകൊണ്ട് തന്നെ വണ്ടിയിൽ പെട്രോൾ കുറവായിരുന്നു. അതിനാലാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ഉപയോഗിക്കാൻ കഴിയാത്തതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ നീരജ് പാണ്ഡെ നൽകുന്ന വിശദീകരണം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും പാണ്ഡെ പറഞ്ഞു.