റായ്പുർ: ജെസിബിയുടെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഛത്തീസ്ഗഡിലെ റായ്പുർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. ടയറിൽ കാറ്റ് നിറയ്ക്കാൻ വർക് ഷോപ്പിൽ എത്തിച്ചപ്പോഴായിരുന്നു അപകടം.
Two people were killed when a tyre of a JCB burst while they were filling air in it at a vehicle workshop in the Raipur @ndtv @ndtvindia pic.twitter.com/A4I9miCjNo
— Anurag Dwary (@Anurag_Dwary) May 5, 2022
മേയ് 3 ന് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടയറിൽ കാറ്റ് നിറച്ച തൊഴിലാളിയുടെ സമീപമെത്തി മറ്റൊരാൾ ടയർ അമർത്തിനോക്കിയതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. മരിച്ച തൊഴിലാളികൾ മധ്യപ്രദേശിലെ റേവ ജില്ലയിൽനിന്നുള്ളവരാണ്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്ന് റായ്പുർ ജില്ലാ പൊലീസ് അറിയിച്ചു.