കൊച്ചി: നടി മഞ്ജു വാര്യർ പോലീസിൽ പരാതി നൽകിയത് തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കി സനൽകുമാർ ശശിധരൻ. പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ആർക്കെതിരേയാണ് പരാതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എനിക്ക് കേരളത്തിൽ ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥയാണ്.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം
സ്റ്റേറ്റ് എനിക്ക് സംരക്ഷണം നൽകുന്നില്ല. രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും ഞാൻ പരാതി നൽകിയിട്ടുണ്ട്. മാഫിയയ്ക്ക് അനുസരിച്ചാണ് ഇവിടെ പോലീസ് പ്രവർത്തിക്കുന്നത്. ആരാണെന്ന് പോലീസ് വ്യക്തമാക്കിയില്ലെങ്കിൽ അത് എന്റെ അഭിമാനത്തെ ബാധിക്കും. മഞ്ജു അങ്ങനെ ഒരു പരാതി നൽകിട്ടുണ്ടെങ്കിൽ കേസെടുക്കണം. എനിക്കെതിരേ ആണെങ്കിൽ എന്നെ അറസ്റ്റ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യണമെന്നും സനൽകുമാർ കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തി എന്നാണ് മഞ്ജു പരാതി നൽകിയിരിക്കുന്നത്. കുറച്ച് കാലങ്ങളായി പരാതിയിൽ പറയുന്ന വ്യക്തി മഞ്ജുവിനെതിരേ മോശമായ പ്രചരണങ്ങൾ നടത്തുകയാണ്. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് വകുപ്പുകൾ എന്നിവ ചേർത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കമ്മീഷണർ ഓഫീസിൽ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നൽകിയത്.