ചെങ്ങന്നൂർ: എം.സി.റോഡിൽ ചെങ്ങന്നൂർ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയി (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.
കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്നത് 3കുട്ടികൾ ഉൾപ്പടെ 4പേർ!
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിക്കു പോകവയൊണ് അപകടമുണ്ടായത്. കാർ തിരുവനന്തപുരം ഭാഗത്തേക്കുമുള്ള യാത്രയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകരുകയും ചെയ്തു.
ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.