ശ്രീ സത്യസായി: ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പ്രാദേശിക സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ ഫാൻ പൊട്ടിവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി ചികിത്സയ്ക്ക് ശേഷം തിരികെ വന്ന് പരീക്ഷ പൂർത്തിയാക്കി.
ALSO READ- ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: കൂൾബാർ മാനേജരും അറസ്റ്റിൽ
അതേസമയം, പരീക്ഷക്ക് രണ്ട് ദിവസം മുൻപ് തന്നെ സ്കൂളിലെ അറ്റകുറ്റപണികൾ തീർത്തിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ പറയുന്നു. അപകടം തീർത്തും നിർഭാഗ്യകരമാണ്. ശരിയായ രീതിയിൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അറ്റകുറ്റപണികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ഏപ്രിൽ 28ന് മേൽക്കൂരയുടെ സീലിങ് തകർന്ന് വീണ് കുർണൂലിലെ അപ്പർ പ്രൈമറി ഉർദു സ്കൂളിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.