ചെന്നൈ: ഉള്ളിവില കുത്തനെ താഴേക്ക്. ഉള്ളിയുടെ മൊത്ത വ്യാപാര വില 14 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ കൃഷിയിടങ്ങളില്‍ നിന്ന് എത്ര വേണമെങ്കിലും ഉള്ളി പറിച്ചുകൊണ്ടു പോയ്ക്കൊള്ളാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു കര്ഷകന്.
ദിണ്ടിഗല്‍ ജില്ലയിലെ മണപ്പാക്കത്തെ കര്‍ഷകനായ ശിവരാജിയാണ് പ്രഖ്യാപനം നടത്തിയത്. വില കുറഞ്ഞതോടെ ഉള്ളി കര്‍ഷകരെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഉള്ളിയുടെ മൊത്ത വ്യാപാര വില 14 രൂപയോളം കുറഞ്ഞു. വിളവെടുപ്പ് നടത്തി വാഹനം വാടകയ്ക്കെടുത്ത് വിപണിയില്‍ എത്തിക്കണമെങ്കില്‍ ഇതില്‍ കൂടുതല്‍ തുക ആവശ്യമായി വരുമെന്ന് ശിവരാജ് പറഞ്ഞു.
also read: ഭക്ഷ്യ വിഷബാധ; ഷവര്‍മ കഴിച്ച് 16കാരി മരിച്ചു, കൂള്‍ബാര്‍ ഉടമ അറസ്റ്റില്‍
ഉള്ളി വിപണിയില്‍ എത്തിച്ചാല്‍ ഒരേക്കറിന് 20,000 രൂപയാണ് മൊത്ത വ്യാപാരികള്‍ക്ക് ലഭിക്കുക. രണ്ടേക്കറിലാണ് ശിവരാജ് കൃഷി ചെയ്തത്. ശിവരാജിന് 40,000രൂപയാണ് നഷ്ടം വരുന്നത്.
ഇത് സൗജന്യമായി നല്കിയാല് അവയല്വാസികള്ക്കെങ്കിലും ഉപകാരപ്രദമാകുമെന്ന് ശിവരാജ് പറഞ്ഞു. ഒരു വീഡിയോയിലൂടെയാണ് ആര്‍ക്ക് വേണമെങ്കിലും കൃഷിയിടത്തിലെത്തി ഉള്ളി പറിക്കാമെന്ന് ശിവരാജ് അറിയിച്ചത്.