ലക്നൗ: ഉത്തർ പ്രദേശിൽ വിവാഹച്ചടങ്ങിനിടെ ബാൽക്കണി തകർന്ന് 2 മരണം. മരണപ്പെട്ടവരിൽ ഒരാൾ 5 വയസ്സുള്ള പെൺകുട്ടിയാണ്. അപകടത്തിൽ, 30 പേർക്ക് സാരമായി പരിക്ക് സംഭവിച്ചിട്ടുണ്ട്.
യുപിയിലെ ബിജ്നോർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം. ശശീന്ദ്ര യാദവ് എന്നയാളുടെ വീട്ടിലാണ് അപകടം നടന്നത്. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹച്ചടങ്ങുകൾക്കിടെയാണ് ബാൽക്കണി തകർന്നുവീണത്.