തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടൈൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മേലൂർ സ്വദേശി അനിൽ കുമാറാണ് ദരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെ സിലിണ്ടർ കടിച്ച് പൊട്ടിച്ചപ്പോൾ പൊട്ടിത്തെറിച്ചുവെന്നും ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു.
മക്കളുമായി പോകുന്നതിനിടെ പിന്നില്‍നിന്ന് ഓടിയെത്തി, യുവതിയെ കുത്തിക്കൊന്ന് യുവാവ്
സിഗററ്റ് ലൈറ്ററിലടക്കം നിറയ്ക്കുന്ന ഗ്യാസാണ് ബ്യൂട്ടൈൻ ഗ്യാസ്. അതിനുവേണ്ടിയാണ് സിലിണ്ടർ വീട്ടിൽ സൂക്ഷിച്ചിരുന്നതും. അതിസമ്മർദ്ദത്തിൽ വാതകം ചെറിയ സിലിണ്ടറിലാണ് സൂക്ഷിക്കാറുള്ളത്.
സിലിണ്ടർ കടിച്ച് പൊട്ടിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ അനിൽകുമാറിന്റെ മുഖം ചിതറിയ അവസ്ഥയിലായിരുന്നു. അനിൽകുമാറിന് കുടുംബാംഗങ്ങളുമായി നേരത്തെ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.