ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഘെബ്രീസിസിനെ ‘തുളസി ഭായ്’ എന്ന ഗുജറാത്തി പേരു വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ലോകാരോഗ്യ സംഘടന തലവനെ തുളസി ഭായ് എന്ന് വിളിച്ചത്.
‘നിങ്ങളെ തുളസി ഭായ് എന്നു വിളിക്കുന്നതു ഞാന്‍ ആസ്വദിക്കുന്നു’ വെന്ന് ഗുജറാത്തിലെ പ്രധാനമന്ത്രി പറഞ്ഞു. കാലങ്ങളായി ഇന്ത്യക്കാര്‍ തുളസിച്ചെടിയെ ആരാധിക്കുന്നുണ്ടെന്നും പരിപാടിയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
‘ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഘെബ്രീസിസ് എന്റെ നല്ലൊരു സുഹൃത്താണ്. ഇന്ത്യക്കാരായ അധ്യാപകര്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കാരണമാണു താന്‍ ഇവിടെ വരെയെത്തിയതെന്നും അദ്ദേഹം പറയുമായിരുന്നു.
ഇപ്പോള്‍ അദ്ദേഹം ഗുജറാത്തിയില്‍ ഒരു പേരു തീരുമാനിച്ചിട്ടുണ്ടോയെന്ന് എന്നോടു ചോദിക്കുന്നു. അതുകൊണ്ട് ഗുജറാത്തിയില്‍ ഞാന്‍ അദ്ദേഹത്തെ തുളസി ഭായ് എന്നു വിളിക്കുന്നു. പുതിയ തലമുറ മറന്നുപോകുന്ന ഒരു ചെടിയാണ് തുളസി. പല തലമുറകള്‍ തുളസിയെ ആരാധിച്ചിരുന്നു’ പ്രധാനമന്ത്രി പറഞ്ഞു.