കണ്ടെയ്നര്‍ ലോറിയില്‍ കൊണ്ടുപോകും വഴി ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീ പിടിച്ചു. 20ഓളം സ്കൂട്ടറുകളാണ് ഒരുമിച്ച് കത്തി നശിച്ചത്. നാസിക്കിലെ ഫാക്ടറിയില്‍നിന്നു കൊണ്ടുപോയ സ്കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ജിതേന്ദ്ര ഇവി എന്ന കമ്പനിയുടെ സ്കൂട്ടറുകള്‍ക്കാണ് കൂട്ടമായി തീ പിടിച്ചത്. സംഭവത്തില്‍ കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഏപ്രില്‍ ഒമ്പതിനാണ് സംഭവം.
also read: കേരളത്തില്‍ അതിശക്തമായ മഴ, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്
നാസിക്കിലെ ഫാക്ടറിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോവുകയായിരുന്ന സ്കൂട്ടറുകള്‍ക്ക് തീപിടിക്കുകയായിരുന്നു. രണ്ടു നിലകളിലായി ആകെ 40 സ്കൂട്ടറുകളാണ് കണ്ടെയ്നര്‍ ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുകള്‍ നിലയിലെ 20 എണ്ണത്തിനാണ് തീ പിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.