സേലം: സേലത്ത് കുതിച്ചുയര്‍ന്ന പച്ചക്കറി വില കുത്തനെ താഴേക്ക്. സവാള 14, ചെറിയ ഉള്ളി 18, തക്കാളി മൂന്ന്, വഴുതനങ്ങ 6 വെണ്ടയ്ക്ക 14 പടവലങ്ങ 6 എന്നിങ്ങനെയാണു നിലവില്‍ പച്ചക്കറികളുടെ വില.
പച്ചക്കറി വില താഴ്ന്നതോടെ കര്‍ഷകര്‍ക്കു വലിയ നഷ്ടമാണു സംഭവിക്കുന്നത്. സര്‍ക്കാര്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്ക്കു വിലനിര്‍ണയം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, പാല് സംഭരണ വില വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ക്ഷീര കര്‍ഷകര്‍ പാല് റോഡിലൊഴിച്ചു.
also read: പിടികൂടിയത് അത്യപൂര്‍വ രോഗം, പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ കനിവ് തേടി ഒരു കുടുംബം
തമിഴ്നാട് കര്‍ഷക സംഘടന (ടിഎഫ്എ)യിലെ അംഗങ്ങളാണു കുപ്പികളില്‍ നിറച്ച പാല് കലക്ടറേറ്റിനു സമീപം റോഡിലൊഴിച്ചു പ്രതിഷേധിച്ചത്. ആവിന് കോ ഓപ്പറേറ്റീവ്, സ്വകാര്യ പാല് കമ്പനികള്‍ എന്നിവ ലീറ്ററിന് 28 രൂപ മുതല്‍ 30 രൂപയ്ക്കു വരെ പാല് സംഭരിച്ച് ലീറ്ററിന് 50 രൂപ നിരക്കിലാണു വില്‍ക്കുന്നത്.
കാലിത്തീറ്റയടക്കമുള്ള വസ്തുക്കള്‍ക്കു വില വര്‍ധിച്ചു. അതിനാല്‍ സംഭരണ വില ലീറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്നു ടിഎഫ്എ ആവശ്യപ്പെട്ടു.